കൂലി നൽകാത്തതിൽ തർക്കം;കോതമംഗലം സിവില്‍ സപ്ലൈസ് ഗോഡൗണില്‍ ലോഡ് ഇറക്കാതെ തൊഴിലാളികൾ

കോതംഗലം: ലോഡ് എത്തിച്ച ഏജൻസി കൂലി നൽകാൻ തയ്യാറാവാത്തതിനാൽ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ ലോഡ് ഇറക്കാതെ തൊഴിലാളികൾ വിട്ടുനിന്നു. ഒടുവിൽ തഹസീൽദാരും യൂണിയൻ നേതാക്കളും ചേർന്ന് അനുനയിപ്പിച്ചാണ് ലോഡ് ഇറക്കിയത്. കോതംഗലത്തെ സിവില്‍ സപ്ലൈസ് ഗോഡൗണിലേക് 24 ടണ്‍ കടലയുമായി ലോറി എത്തിയതോടെയാണ് സംഭവം .ഭക്ഷ്യധാന്യ കിറ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള കടലായിരുന്നു ഇത്. ലോഡ് എത്തിക്കുന്ന എജന്‍സിയാണ് സാധാരണ തൊഴിലാളികള്‍ക്കുള്ള കൂലിയിലെ ഒരു വിഹിതം നല്‍കുന്നതാണ് . എന്നാല്‍ കടല എത്തിച്ചവര്‍ കൂലി നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് തൊഴിലാളികള്‍ ലോഡ് ഇറക്കാന്‍ വിസമ്മതിച്ചത്. നബാർഡില്‍ നിന്നും അട്ടിമറികൂലി നല്‍കാന്‍ വ്യവസ്ഥയില്ലെന്ന് പറഞ്ഞാണ് തർക്കം തുടങ്ങിയത്. തുടര്‍ന്ന് ആദ്യം പോലീസ് സ്ഥലത്തെത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. പോലീസ് വിവരമറിയിച്ചതിനേതുടര്‍ന്ന് തഹസില്‍ദാര്‍ റെയ്ച്ചല്‍ കുര്യാക്കോസ്സും സ്ഥലത്ത്എത്തി. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്യേണ്ട ഭക്ഷ്യവസ്തുക്കള്‍ ഇറക്കുന്ന കാര്യത്തില്‍ കടുംപിടുത്തം ഒഴിവാക്കണമെന്നും പ്രശ്‌നം പിന്നീട് ചര്‍ച്ചചെയ്യാമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. യൂണിയന്‍ നേതാക്കള്‍കൂടി ഇടപെട്ടതോടെയാണ് തൊഴിലാളികള്‍ ലോഡ് ഇറക്കാന്‍ സന്നദ്ധരായത്.

Back to top button
error: Content is protected !!