മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പന്‍സര്‍ നല്‍കി ശ്രീനാരായണ ഗുരുകുലം കോളേജ് വിദ്യാര്‍ത്ഥികള്‍

 

മൂവാറ്റുപുഴ:കടയിരിപ്പ് ശ്രീനാരായണ ഗുരുകുലം കോളേജിലെ വിദ്യാര്‍ത്ഥികള്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേയ്ക്ക് നല്‍കിയ ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പന്‍സര്‍ന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വിഹിച്ചു.  ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്ക് നിര്‍മിച്ച് നല്‍കിയ ഹാന്‍ഡ് സാനിറ്റൈസര്‍ രണ്ടാം ഘട്ടത്തില്‍ എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുവാനായി ജില്ലാ കളക്ടര്‍ക്ക് കൈമാറി. എറണാകുളം കളക്ട്രേറ്റ്, കളമശ്ശേരി മെഡിക്കല്‍ കോളേജ്, എറണാകുളം, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി, കടയിരുപ്പ് ഹെല്‍ത്ത് സെന്റര്‍, പുതിയകാവ് ആയുര്‍വ്വേദ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ സ്ഥാപിച്ച് കഴിഞ്ഞു. സെന്‍സര്‍ ഉപയോഗിച്ച് പ്രവര്‍ത്തികുന്നതിനാല്‍ കൈകള്‍ സ്പര്‍ശിക്കാതെതന്നെ ആളുകള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. കോളേജിലെ ലാബ് സൗകര്യങ്ങള്‍ ഉപയോഗിച്ച് എസ്.എ.ഇ, ഐ.ഇ.ഡി.സി എന്നീ വിദ്യാര്‍ത്ഥികൂട്ടായ്മകളാണ് ഉപകരണം വികസിപ്പിച്ചെടുത്തത്. കോളേജ് മാനേജ്‌മെന്റിന്റെ ധനസഹായത്തോടെ മെക്കാനിക്കല്‍ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അരുണ്‍ എല്‍ദോസിന്റെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികളായ എല്‍ദോസ് ജോര്‍ജ്, ഗോവിന്ദ്.എസ്.നായര്‍, ഇ.എസ്.അനന്തു, വി.എസ്.പ്രശാന്ത്, പ്രിന്‍സ് ചെറിയാന്‍, എം.എം.അബ്ദുല്‍ അഫീഫ്, ആന്റണി ജോര്‍ജ്, അദുല്‍ മണി, ബേസില്‍ പീറ്റര്‍, അലന്‍ ബാബു, ഏലിയാസ്.എം.ഷാജി, സാല്‍മണ്‍ ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ്  ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പന്‍സര്‍ നിര്‍മിച്ചത്.

ചിത്രം-കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം കോലേജിലെ വിദ്യാര്‍ത്ഥികള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേയ്ക്ക് നിര്‍മിച്ച് നല്‍കിയ  ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പന്‍സര്‍ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു…. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ സമീപം…………………….

Back to top button
error: Content is protected !!