സൗജന്യ മാസ്ക് ചലഞ്ച് പദ്ധതിയുമായി കേരള കോൺഗ്രസ് (എം)

 

കൊച്ചി: കേരള കോൺഗ്രസ് (എം) എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാസ്ക് ചലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. മാസ്കുകളുടെ ആവശ്യകത ജനങ്ങളെ ബോധവൽക്കരിക്കുകയും കൊറോണാ വൈറസിന്റെ സാമൂഹിക വ്യാപനം തടയാനുള്ള മുൻകരുതൽ മുൻ നിർത്തി തുടങ്ങിയതാണ്. നിയോജക മണ്ഡലം, മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി 1 ലക്ഷം മാസ്കുകളാണ് വിതരണം ചെയ്യുന്നത്. ആവശ്യ സർവീസുകളായ പോലീസ് സേന, വൈദ്യുതി, ഫയർഫോഴ്സ്, അഗതിമന്ദിരങ്ങൾ, സർക്കാർ ആശുപത്രികൾ, എന്നിവിടങ്ങളിൽ ആദ്യ ഘട്ടത്തിൽ മുൻഗണന കൊടുക്കും. മാസ്ക് ചലഞ്ച് പദ്ധതിയുട വിതരണം കളക്ടറേറ്റിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡി. എം. ഒ. )ഡോക്ടർ എൻ. കെ. കുട്ടപ്പന് എറണാകുളം ജില്ലാ പ്രസിഡൻറ് ഷിബു തെക്കുംപുറം മാസ്ക് വിതരണം ചെയ്ത് ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സേവി കുരിശുവീട്ടിൽ, ജില്ലാ സെക്രട്ടറിമാരായ ബേബി വട്ടക്കുന്നേൽ, ജിസൺ ജോർജ്, സോണി ജോബ്, ജോബ് പുത്തിരിക്കൽ എന്നിവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!