മുവാറ്റുപുഴയിൽ നിന്നും രണ്ടാം ഘട്ട അതിഥിതൊഴിലാളികളുമായി ബസ് പുറപ്പെട്ടു.

 

മുവാറ്റുപുഴ: രണ്ടാം ഘട്ട അതിഥിതൊഴിലാളികളുമായി മുവാറ്റുപുഴയിൽ നിന്നും ബസ് പുറപ്പെട്ടു. ജാർഖണ്ഡിലേക്ക് പുറപ്പെട്ട സ്‌പെഷ്യൽ ട്രെയിനിലേക്ക് 52പേരെയാണ് കൊണ്ടുപോയത്. പ്രത്യേകം തയ്യാറാക്കിയ ബസിലാണ് മുവാറ്റുപുഴയിൽ നിന്നും ആലുവ റെയിൽവേ സ്റ്റേഷനിൽ തൊഴിലാളികളെ എത്തിച്ചത്. കൂത്താട്ടുകുളത്ത് നിന്നും 15 പേരെയും, മുവാറ്റുപുഴയിൽ നിന്നും 37പേരുമാണ് ഇന്നലെ സ്വദേശത്തേക്ക് മടങ്ങിയത്. ഇതിൽ സ്ത്രീകളും, കുട്ടികളും ഉൾപ്പെടുന്നു. ആരോഗ്യ വകുപ്പും, പോലീസും, റവന്യു വകുപ്പും ചേർന്ന് നടത്തിയ കർശന പരിശോധനകൾക്ക് ശേഷം, ബസിൽ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ അനുസരിച്ച് സാമൂഹ്യ അകലം പാലിച്ചാണ് ആളുകളെ യാത്രയാക്കിയത്.

Back to top button
error: Content is protected !!