പേഴയ്ക്കാപ്പിള്ളിയിൽ കാർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു.രക്ഷാപ്രവർത്തനത്തിനിടെ മറ്റൊരു കാർ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറി …

 

മുവാറ്റുപുഴ:എം.സി റോഡിൽ കാർ ലോറിക്ക് മുന്നിലേക്ക് ഇടിച്ചു കയറി.രക്ഷാപ്രവർത്തനത്തിനിടെ മറ്റൊരു കാർ ലോറിയുടെ പിന്നിലേക്കിടിച്ചു.ഇന്ന് പുലർച്ചെ നാലരയോടെ പേഴയ്ക്കാപ്പിള്ളി പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം.മുവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്നു നാഷണൽ പെർമിറ്റ് ലോറിയുടെ മുൻഭാഗത്തേക്ക്‌ എയർപോർട്ട് ടാക്സി(ഹോണ്ട സിറ്റി)കാർ ഇടിച്ചു കയറുവായിരുന്നു.ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണം.ഉടനെ ലോക്ക് ഡൗൺ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസും ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള അഗ്നിശമനസേനാങ്കങ്ങളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.അപകടത്തിൽ സാരമായി പരിക്കേറ്റ ടാക്സി ഡ്രൈവർ കാലടി-മേക്കാലടി സ്വദേശി തോപ്പിൽ ഷിജുവിനെ കോലഞ്ചേരി മെഡിക്കൽ കോളേജ്  ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.ഇതിനിടെ മുവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന ഇന്നോവ കാർ ലോറിയുടെ പിന്നിലിടിച്ചു കയറി.കാറിലുണ്ടായിരുന്നവർക്ക് പരിക്കില്ല.ഇവരെ മറ്റൊരു ടാക്സി കാറിൽ പറഞ്ഞയച്ചു. എംസി റോഡിൽ അപകടങ്ങൾ പതിവായിരിക്കുകയാണ് .

 

Back to top button
error: Content is protected !!