ഭൂതത്താന്‍കെട്ട് ഡാമിന്റെ ഏതാനും ഷട്ടറുകള്‍ നേരിയതോതില്‍ ഉയര്‍ത്തി.

 

കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന്റെ ഏതാനും ഷട്ടറുകള്‍ നേരിയതോതില്‍ ഉയര്‍ത്തി. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തേതുടര്‍ന്ന് രൂപപ്പെട്ടിരിക്കുന്ന ഉംപുന്‍ ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.ഇതേതുടർന്ന്  എറണാകുളം ജില്ലയിലുള്‍പ്പടെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പെരിയാറിലെ   ജലനിരപ്പ് നിയന്ത്രിക്കാനുള്ള  മുൻകരുതൽ നടപടിയുടെ ഭാഗമായാണ്
ഭൂതത്താന്‍കെട്ട് ഡാമിന്റെ ഏതാനും ഷട്ടറുകള്‍ നേരിയതോതില്‍ ഉയര്‍ത്തിയിട്ടുള്ളത്. മറ്റ് പുഴകളിലെ ചെക്ക്ഡാമുകള്‍ തുറക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നിട്ടുണ്ട്. കോതമംഗലം
കുരൂര്‍തോട്ടിലുള്‍പ്പടെ വിവിധ ചെക്ക്ഡാമുകള്‍ തുറന്നു. ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് നാശനഷ്ടങ്ങളുണ്ടാകുന്നത് തടയാനുള്ള മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഇടക്കിടെ മഴപെയ്യുന്നുണ്ടെങ്കിലും പുഴകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ഏതാനും ദിവസംകൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പുതന്നെ ഭൂതത്താന്‍കെട്ട് ഡാം പൂര്‍ണ്ണമായി തുറക്കാന്‍ പെരിയാര്‍വാലിക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം 25 ന് ഡാം തുറക്കും. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ 25 വരെ കാത്തു നിൽക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Back to top button
error: Content is protected !!