ക്രൈം

പതിമൂന്നുകാരിയെ പീഡിപ്പിച്ചയാളെ വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തു.

വാഴക്കുളം: സ്കൂൾ വിദ്യാർത്ഥിനിയായ പതിമൂന്നുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. വാഴക്കുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.തൊടുപുഴ സ്വദേശിയായ ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ബന്ധത്തിലുള്ള പെൺകുട്ടിയെ ഇയാൾ സ്വന്തം വീട്ടിൽ എത്തിച്ചായിരുന്നു കഴിഞ്ഞ ഒന്നര വർഷമായി പീഡനം നടത്തിയിരുന്നത്. ഇലക്ട്രിക്കൽ, പ്ലംബിംഗ് തൊഴിലാളിയായ നാൽപ്പത്തിമൂന്നുകാരനാണ് റിമാൻറിലായിട്ടുള്ളത്. വയറിന് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചതിനേ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് അന്വേഷണം നടത്തുകയായിരുന്നു.

Back to top button
error: Content is protected !!
Close