നിയമലംഘകരെ കുടുക്കാന്‍ മൂവാറ്റുപുഴയില്‍ ഡ്രോണ്‍ കാമറകള്‍.

മൂവാറ്റുപുഴ:നിയമലംഘകരെ കുടുക്കാന്‍ മൂവാറ്റുപുഴയില്‍ ഡ്രോണ്‍ കാമറകള്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി മൂവാറ്റുപുഴയില്‍ ഡ്രോണ്‍ കാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തുടക്കമായി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഭേദിച്ച് ആളുകള്‍ പുറത്തിറങ്ങുന്നുണ്ടോ എന്ന് അറിയുന്നതിനും നഗരത്തിലെ പ്രധാന ജംഗ്ഷനുകളും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളുമാണ് ഇന്നലെ നിരീക്ഷിച്ചത്. ഓരോ രണ്ട് മണിക്കൂറിലുമാണ് നിരീക്ഷിക്കുന്നത്. നിരീക്ഷണത്തില്‍ നിയമത്തിനു വിരുദ്ധമായ കാര്യങ്ങള്‍ കണ്ടാല്‍ ഉടന്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിക്കും. ഇന്നലെ ഉച്ചയോടെയാണ് നഗരത്തില്‍ ഡ്രോണ്‍ കാമറകള്‍ക്കൊണ്ടുള്ള നിരീക്ഷണം ആരംഭിച്ചത്. വരും ദിവസങ്ങളിലും കൂടുതല്‍ ഡ്രോണ്‍ കാമറകള്‍ ഉപയോഗിച്ച് നിരീക്ഷണം ഉണ്ടാകുമെന്നും കൂടാതെ വാഹന പരിശോധനയും കര്‍ശനമാക്കുമെന്നും പോലീസ് അറിയിച്ചു.

ഫോട്ടോ …………
മൂവാറ്റുപുഴ പോലീസ് ഡ്രോണ്‍ നിരീക്ഷണം നടത്തുന്നു.

Back to top button
error: Content is protected !!