ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർഥിനിക്കും ,മാതാവിനും മദ്യപിച്ചെത്തിയ പിതാവിന്റെ ക്രൂര മർദനം.

മുവാറ്റുപുഴ:ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിനിടെ വിദ്യാർഥിനിക്കും ,മാതാവിനും മദ്യപിച്ചെത്തിയ പിതാവിന്റെ ക്രൂര മർദനം.മാറാടിയിൽ ഇന്നലെയാണ് സംഭവം.മർദ്ദനത്തിനിടയിൽ പിതാവ് ഫോൺ എറിഞ്ഞു തകർത്തു. അമ്മയുടെ ഫോണിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുമ്പോൾ ഓൺലൈൻ ക്ലാസ് എന്തെന്നറിയാനുള്ള ആകാംക്ഷയിൽ മകൾക്കൊപ്പം അമ്മയും ചേർന്നു.ഈ സമയം മദ്യലഹരിയിലെത്തിയ പിതാവ് കണ്ടത് അമ്മയും ,മകളും ഫോണിൽ നോക്കിയിരിക്കുന്നത്.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂതുടർന്ന് അമ്മയുടെ കാമുകനുമായി ചാറ്റ് ചെയ്യുകയാണെന്നാരോപിച്ചായിരുന്നു മർദ്ദനം.കാര്യം പറഞ്ഞുമനസിലാക്കാൻ മകൾ ശ്രമിച്ചെങ്കിലും മദ്യലഹരിയിലായിരുന്ന പിതാവ് കൂട്ടാക്കിയില്ല.മർദനത്തിൽ ഭാര്യ മുവാറ്റുപുഴ പോലീസിൽ പരാതി നൽകി.

Back to top button
error: Content is protected !!