നവീകരണം പൂര്‍ത്തിയാക്കിയ മണിയം തോട് റോഡ് ഉദ്ഘാടനം ചെയ്തു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ ഒന്നാം വാര്‍ഡില്‍ നവീകരണം പൂര്‍ത്തിയാക്കിയ മണിയംതോട് റോഡിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജ് സ്വാഗതം പറഞ്ഞു. മുന്‍നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരി ജോര്‍ജ് തോട്ടം, മുന്‍നഗരസഭ വൈസ്‌ചെയര്‍മാന്‍ ആനീസ് ബാബുരാജ്, മുന്‍ കൗണ്‍സിലര്‍ പി.കെ.നവാസ്, കെ.ജി.ആന്റണി, ജോര്‍ജ്.ജെ.തോട്ടം, വി.എസ്.മത്തായി, വി.എം.വിജയന്‍, ആരിഫ് യൂസഫ്, എം.എ.ജോജി എന്നിവര്‍ സംമ്പന്ധിച്ചു. എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 13-ലക്ഷം രൂപ മുതല്‍ മുടക്കിയാണ് റോഡിന്റെ നവീകരണം പൂര്‍ത്തിയാക്കിയത്.

ചിത്രം-നവീകരണം പൂര്‍ത്തിയാക്കിയ മണിയംതോട് റോഡിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു. പി.കെ.ബാബുരാജ്, പി.കെ.നവാസ്, ഉഷ ശശീദരന്‍, മേരി ജോര്‍ജ് തോട്ടം, ആനീസ് ബാബുരാജ് എന്നിവര്‍ സമീപം….

Back to top button
error: Content is protected !!