ബ്രേക്ക് ദ ചെയിന്‍- കൊറോണയെ ചെറുക്കാന്‍ ഗ്രന്ഥശാലകളും സാംസ്‌ക്കാരിക കൂട്ടങ്ങളും

മൂവാറ്റുപുഴ : കോവിഡ്-19 ജാഗ്രതയില്‍ സംസ്ഥാന ആരോഗ്യവകുപ്പിനോടൊപ്പം കൈകോര്‍ക്കാന്‍ ഗ്രന്ഥശാലകളും സാംസ്കാരിക സംഘടനകളും. ആരോഗ്യവകുപ്പിന്‍റെ ബ്രേക്ക് ദ ചെയിന്‍ പരിപാടികളുടെ ഭാഗമായി കൈകള്‍ അണുവിമുക്തമാക്കുവാന്‍ പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയല്‍ ലൈബ്രറിയും, സൈന്‍ കണ്‍വെന്‍ഷന്‍ സെന്‍ററും സംയുക്തമായി പായിപ്ര സൊസൈറ്റിപടിയില്‍ കൈകഴുകല്‍ കേന്ദ്രം സ്ഥാപിച്ചു. സൊസൈറ്റിപടിയില്‍ സ്ഥാപിച്ചിരിക്കുന്ന കൈകഴുകല്‍ കേന്ദ്രത്തിലെത്തി വഴിയാത്രക്കാര്‍ക്കും, ബസ് യാത്രക്കാര്‍ക്കും, ലൈബ്രറിയില്‍ എത്തുന്നവര്‍ക്കും  കൈകഴുകി കൈകള്‍ അണുവിമുക്തമാക്കാവുന്നതാണ്. പഞ്ചായത്തംഗം അശ്വതി ശ്രീജിത് കൈകഴുകല്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് എം.കെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. ശ്രീധരന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജോയിന്‍റ്  സെക്രട്ടറി സി.കെ. ഉണ്ണി, കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടമകളായ അബ്ദുള്‍ സലാം, ബാവു കുളക്കാടന്‍, ലൈബ്രറി പ്രവര്‍ത്തകരായ ഇ.എ. ബഷീര്‍, കെ.കെ. പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ ……………..
പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയല്‍ ലൈബ്രറിയും, സൈന്‍ കണ്‍വെന്‍ഷന്‍ സെന്‍ററും  സംയുക്തമായി സൊസൈറ്റിപടിയില്‍ സ്ഥാപിച്ച കൈകഴുകല്‍ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്തംഗം അശ്വതി ശ്രീജിത് നിര്‍വഹിക്കുന്നു.

Back to top button
error: Content is protected !!