മീങ്കുന്നം സെന്റ് ജോസഫ് ദൈവാലയത്തില്‍ വി. യൗസേപ്പിതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാള്‍

മൂവാറ്റുപുഴ: മീങ്കുന്നം സെന്റ് ജോസഫ് ദൈവാലയത്തില്‍ ഇടവകമദ്ധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെയും പീഡിതരുടെയും രോഗികളുടെയും ആലംബമായ വി. സെബസ്ത്യാനോസിന്റെയും തിരുനാള്‍. ഏപ്രില്‍ 25മുതല്‍ മെയ് 1 വരെ നടത്തപ്പെടുന്നു. തിരുകര്‍മ്മങ്ങള്‍: ഏപ്രില്‍ 28 വ്യാഴം വൈകിട്ട് 4.30ന് വിശുദ്ധ കുര്‍ബാന, നെവോന (റവ.ഫാ.ജോണ്‍ കൊച്ചുമറ്റം). ഏപ്രില്‍ 29 വെള്ളി വൈകിട്ട് 4.30ന് പതാക ഉയര്‍ത്തല്‍.4.45ന് വിശുദ്ധ കുര്‍ബാന, നെവോന (റവ.ഫാദര്‍ മാര്‍ട്ടിന്‍ കച്ചിറപാറേക്കുടിയില്‍). ഏപ്രില്‍ 30 ശനി രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, നെവോന, 8ന് അമ്പ് എഴുന്നുള്ളിക്കല്‍. 9ന് പതാക ഉയര്‍ത്തല്‍ ലദീഞ്ഞ്. 4.15 അമ്പ് പ്രദക്ഷിണം, 5മണിക്ക് തിരുനാള്‍ കുര്‍ബാന (റവ.ഫാ ഫ്രാന്‍സീസ് മഠത്തിപ്പറമ്പില്‍) പ്രദക്ഷിണം. മെയ് 1 ഞായര്‍ രാവിലെ 5.45,7.15, 10 മണിക്കും വി.കുര്‍ബാന. വൈകിട്ട് 4.45ന് തിരുനാള്‍ കുര്‍ബാന റവ.ഫാ ജീവന്‍ കദളിക്കാട്ടില്‍, തിരുനാള്‍ സന്ദേശം റവ.ഫാ ജോര്‍ജ്ജ് മാറാപ്പിള്ളില്‍.6.45ന് പ്രദക്ഷിണം, സമാപനപ്രര്‍ത്ഥന.

 

Back to top button
error: Content is protected !!