അനാഥ – അഗതി മന്ദിരങ്ങളിലേക്കും,വൃദ്ധസദനങ്ങളിലേക്കുമുള്ള ഭക്ഷ്യധാന്യ കിറ്റുകൾ 25 ന് ശേഷം വിതരണം ചെയ്യും : ആന്റണി ജോൺ എം എൽ എ.

 

കോതമംഗലം:റേഷൻ കാർഡ് ഇല്ലാത്ത അനാഥ – അഗതി മന്ദിരങ്ങൾ,വൃദ്ധസദനങ്ങൾ,കോൺവെന്റുകൾ എന്നിവിടങ്ങളിലേക്ക്
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 ഇനം സാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ 25 നു ശേഷം വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. 4 പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങൾക്ക്
മാവേലി സ്‌റ്റോർ വഴിയാണ് കിറ്റുകൾ ലഭ്യമാക്കുന്നതെന്നും കോതമംഗലം എംഎൽഎ ആന്റണി ജോൺ അറിയിച്ചു.

Back to top button
error: Content is protected !!