പാഴ് വസ്തുക്കളിൽ നിന്നും കരകൗശല വസ്തുക്കൾ ഒരുക്കി സഹോദരിമാർ.

 

കോതമംഗലം: ലോക്ക് ഡൗൺ കാലത്ത്
പാഴ് വസ്തുക്കളിൽ നിന്നും മനോഹരമായ കരകൗശല വസ്തുക്കൾ ഒരുക്കി വിസ്മയിപ്പിച്ച് സഹോദരിമാർ.കുട്ടമ്പുഴ സ്വദേശി ഇടംബ്ലയിൽ മനോജിൻ്റെയും ബിൻസിയുടെയും മക്കളായ
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ആൻ മരിയയും , നാലാം ക്ലാസ്സിൽ പഠിക്കുന്ന റോസ് മരിയയും , രണ്ടാം ക്ലാസുകാരി എൽസ മരിയ ചേർന്നാണ് ഉപയോഗശൂന്യമായ കുപ്പികളും പ്ലാസ്റ്റിക് കവറുകളും ഉപയോഗിച്ച് മനോഹരമായ പൂക്കളും പൂച്ചട്ടികളും നിർമ്മിച്ചത്.. അക്രിലിക്, ഇനാമൽ പെയിൻറുകളുപയോഗിച്ച് കുപ്പികളിൽ വ്യത്യസ്തങ്ങളായ ചിത്രങ്ങളും ഇവർ വരയ്ക്കുന്നു.ഉപയോഗശൂന്യം എന്ന് കരുതി തള്ളിക്കളയുന്ന വസ്തുക്കളെ തങ്ങളുടെ കഴിവ് ഉപയോഗിച്ച് മനോഹരമാക്കി, ചിലവുകുറഞ്ഞ രീതിയിൽ കരകൗശല വസ്തുക്കൾ നിർമ്മിച്ച് അവധിക്കാലം അവിസ്മരണീയമാക്കുകയാണ് ഈ മൂവർസംഘം.

ഫോട്ടോ: പാഴ് വസ്തുക്കളിൽ നിന്ന് കരവിരുതൊരുക്കിയ മൂവർ സംഘം നിർമ്മിച്ച കരകൗശല വസ്തുക്കളുമായി.

Back to top button
error: Content is protected !!