പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത് കിസാന്‍ സഭ

മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കൃഷി വകുപ്പിന്റെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണയേകി അഖിലേന്ത്യാ കിസാന്‍സഭ. മുളവൂര്‍ പ്രദേശിക സഭയുടെ നേതൃത്വത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം പി.കെ.ബാബുരാജ് ലോക്കല്‍ സെക്രട്ടറി പി.വി.ജോയിക്ക് വിത്തുകള്‍ കൈമാറി നിര്‍വ്വഹിച്ചു. മുളവൂര്‍ പ്രദേശിക സഭ സെക്രട്ടറി കെ.എം.ഫൈസല്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.എ.നവാസ്, സീന ബോസ്, മണ്ഡലം കമ്മിറ്റി അംഗം എം.വി.സുഭാഷ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം.കെ.ഇബ്രാഹിം, രാജു കാരിമറ്റം തുുങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും മുളവൂര്‍ പ്രദേശത്ത് കിസാന്‍ സഭ പ്രാദേശിക സഭയുടെ നേതൃത്വത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി കെ.എം.ഫൈസല്‍ അറിയിച്ചു.

 

Back to top button
error: Content is protected !!