അപകടകെണിയൊരുക്കി കച്ചേരിത്താഴത്തെ മീഡിയനുകൾ …

 

മൂവാറ്റുപുഴ:കച്ചേരിത്താഴത്ത് വില്ലനായി മീഡിയനുകൾ.ദിവസേന മീഡിയനിലേക്ക് വാഹനങ്ങൾ ഇടിച്ചു കയറുന്നത് പതിവാകുന്നു. ഏറെ വാഹനതിരക്കേറിയ പാതയിൽ മറ്റു വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് റോഡിന്റെ മീഡിയനിലേക്ക് വാഹനങ്ങൾ ഇടിച്ചു കയറുന്നത്.കൂടാതെ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതും അപകടത്തിന് കാരണമാകുന്നു.അപകടം പതിവായതോടെ മീഡിയന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. പാതയെ തിരിച്ചു കൊണ്ടുള്ള മീഡിയന് ഉയരമില്ലാത്തതിനാൽ, വാഹനത്തിൽ എത്തുമ്പോൾ കാണാൻ സാധിക്കാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്. ഇന്നലെ രാത്രി മീഡിയനിലേക്ക് നാലോളം വാഹനങ്ങൾ ഇടിച്ചുകയറിയിരുന്നു.ഈ അപകടത്തെത്തുടർന്ന് പൊളിഞ്ഞ ഭാഗങ്ങൾ നഗരസഭാ ശുചീകരണ തൊഴിലാളികൾ ഇന്നുച്ചയോടെ മാറ്റി.

കൂടാതെ ഇന്ന് രാത്രി എട്ടോടെ കാർ മീഡിയനിൽ ഇടിച്ചുകയറിയിരുന്നു.അപകടത്തെത്തുടർന്ന് പഞ്ചറായ രണ്ട് ടയറും മാറ്റി പത്തോടെയാണ് വാഹനം യാത്ര തുടർന്നത്.അപകടത്തിൽ ആർക്കും പരിക്കില്ല.അപകടങ്ങൾ തുടർക്കഥയായതോടെ എൽദോ എബ്രഹാം എംഎൽയും, സാമൂഹ്യപ്രവർത്തകരായ മനോജ് കെവി,സജി ജോർജ് ,എൽദോ ബാബു വട്ടക്കാവിൽ എന്നിവർ ചേർന്ന് പി ഡബ്യു ഡിയെ സമീപിച്ച് പരാതി നൽകിയിട്ടുണ്ട്.

ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ തകർന്ന ഭാഗങ്ങൾ റോഡിൽ നിന്നും നീക്കം ചെയ്യുന്നു ..
Back to top button
error: Content is protected !!