ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മൂവാറ്റുപുഴയുടെ അഭിമാനമായിമാറിയ സരസ്വതിയെ ആദരിച്ചു………………….

 

മൂവാറ്റുപുഴ: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്ക് നേടിയ മൂവാറ്റുപുഴ എസ്.എന്‍.ഡി.പി.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ആനിക്കാട് ശ്രീപദം ഗ്യഹത്തിലെ നാരായണ ശര്‍മ്മയുടെയും ധന്യയുടെയും മകളായ എന്‍.സരസ്വതിയെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.ഹാരീസ് വീട്ടിലെത്തി ആദരിച്ചു.പ്ലസ്ടു കോമേഴ്സ് എടുത്ത് പഠിച്ച സരസ്വതി 1200 ല്‍ 1200 മാര്‍ക്ക് നേടിയാണ് മുവാറ്റുപുഴയുടെ അഭിമാനമായി മാറി.ത്. പഠനത്തോടൊപ്പം കലയെയും സ്നേഹിക്കുന്ന സരസ്വതി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വഞ്ചിപ്പാട്ട്, സംസ്‌കൃത പ്രസംഗം, പദ്യം ചൊല്ലല്‍, തുടങ്ങിയ ഇനങ്ങളില്‍ എ.ഗ്രേഡും ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. മുന്‍ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.ശാന്ത, കുട്ടിയുടെ പിതാവ് നാരായണ ശര്‍മ്മ, മാതാവ് ധന്യ എന്നിവര്‍ സംമ്പന്ധിച്ചു…………………..

മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ
ചിത്രം-ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്ക് നേടി മൂവാറ്റുപുഴയുടെ അഭിമാനമായി മാറിയ എന്‍.സരസ്വതിയെ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം.ഹാരീസ് ആദരിക്കുന്നു…………………

Back to top button
error: Content is protected !!