ഇസ്രായേലിൽ കുടുങ്ങിയ മലയാളി നഴ്സുമാർക്ക് അടിയന്തര സഹായമെത്തിക്കണം- അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.

 

തൊടുപുഴ: ഇസ്രായേലിൽ കുടുങ്ങിയിരിക്കുന്ന മലയാളി നഴ്സുമാരെ നാട്ടിൽ തിരികെ എത്തിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം. പി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും, ഇസ്രായേൽ ഇന്ത്യൻ അംബാസിഡർ സഞ്ജീവ് കുമാർ സിംഗ്ലയ്ക്കും കത്ത് നൽകി. 65 ഓളം വരുന്ന മലയാളി നഴ്സുമാരാണ് ഇസ്രായേലിൽ കുടുങ്ങി കിടക്കുന്നത്. കഴിഞ്ഞ ദിവസം ഈ ആവശ്യം ഉന്നയിച്ചു വിദേശകാര്യ മന്ത്രി ശ്രീ എസ്. ജയശങ്കറിനെ എം. പി. ഫോണിൽ ബന്ധപ്പെടുകയും ഇവരെ നാട്ടിൽ എത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. ഇവർ നേരിടുന്ന പ്രശ്നങ്ങൾ ബോധ്യപ്പെട്ട മന്ത്രി, ഇവർക്ക് അടിയന്തിര സഹായമെത്തിക്കണമെന്ന് ആവശ്യത്തിന്മേൽ, ഉടൻ പരിഹാരം കാണുമെന്നു ഉറപ്പു നൽകി.

Back to top button
error: Content is protected !!