രാഷ്ട്രീയം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി എ. ഐ. വൈ. എഫ്. ന്റെ ബിരിയാണി ചലഞ്ച്.

 

മുവാറ്റുപുഴ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി എ. ഐ. വൈ. എഫ്. മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബിരിയാണി ചലഞ്ച്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ 2020 മെയ്‌ 18, 19, 20 ദിവസങ്ങളിൽ ഹോം ഡെലിവറിയോട് കൂടിയുള്ള ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുകയാണ്. മെയ്‌ 17 മൂന്നുമണി വരെയുള്ള ബുക്കിങ് അനുസരിച്ച് 100 രൂപക്ക് ഒരു പൊതി എന്ന നിരക്കിൽ ബിരിയാണി വീട്ടിൽ എത്തിച്ചു നൽകും. ബുക്കിങ്ങിനായി 9645362354, 9544894391, 7025108524, 9447331651, 9946922649, 9605822654 എന്നീ നമ്പറുകളിൽ ബന്ധപ്പെടെണ്ടതാണ്.
പരിപാടിയിൽ നിന്നും ലഭിക്കുന്ന ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

Back to top button
error: Content is protected !!
Close