നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ
കൊറോണ: മുവാറ്റുപുഴയിൽ 10 പേര്‍ നിരീക്ഷണത്തില്‍

മൂവാറ്റുപുഴ: നഗരത്തില്‍ രണ്ട് കുട്ടികളടക്കം പത്ത്‌പേര്‍ കൊറോണ നിരീക്ഷണത്തിലാണെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇവരെല്ലാം വിദേശത്ത് നിന്നെത്തിയവരാണ്.രോഗ ലക്ഷണങ്ങൾ ഒന്നും കാണിച്ചിട്ടില്ല .നാല് ആഴ്ചത്തേക്ക് വീട്ടില്‍നിന്ന് പുറത്ത് ഇറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരന്തരമായി ഇവരെ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ജനറല്‍ ആശുപത്രി ആരോഗ്യവിഭാഗം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സൂപ്രണ്ട് പറഞ്ഞു. ജനറല്‍ ആശുപത്രിയോടനുബന്ധിച്ചുള്ള നഗരസഭ പേവാര്‍ഡില്‍ ഐസൊലേഷന്‍ സംവിധാനമൊരുക്കുന്നതിന് നടപടി ആരംഭിച്ചതായും അറിയിച്ചു. എറണാകുളം കണ്‍ട്രോള്‍ ഓഫീസ് 0484-2368802 എന്ന നമ്പറിലും ബന്ധപ്പെടണമെന്നും സൂപ്രണ്ട് പറഞ്ഞു.