ആയവന അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ടി.വി.വിതരണം

മൂവാറ്റുപുഴ: ആയവന അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ അതിര്‍ത്തി പ്രദേശത്തുള്ള സേക്രട്ട് ഹാര്‍ട്ട് എല്‍.പി. സ്‌കൂള്‍ ആയവന, എസ്.എച്ച്.എച്ച്.എസ്. ആയവന, എസ്.എച്ച്. ഹയര്‍സെക്കന്ററി സ്‌കൂള്‍ ആയവന, എം.ഇ.എല്‍.പി.എസ്. പുന്നമറ്റം. ഗവ.എല്‍.പി. സ്‌കൂള്‍ കാരിമറ്റം, ഗവ. എല്‍.പി. സ്‌കൂള്‍ കാലാംപൂര്, എസ്.എന്‍.യു.പി. സ്‌കൂള്‍ ആയവന, എസ്.എന്‍.എല്‍.പി. സ്‌കൂള്‍ ആയവന എന്നീ സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ നല്‍കിയ ലിസ്റ്റ് പ്രകാരമാണ് 32 ഇഞ്ച് വലിപ്പമുള്ള ടി.വി. വിതരണം ചെയ്തത്. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് എം.എ. മത്തായിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുന്‍ എം.എല്‍.എ. ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, ടി.കെ. യോഹന്നാന്‍, ജോസ് പാലേക്കുടി, സിന്ധു ബെന്നി, ലിസി ജോണി, റാണി ജോണ്‍, നാസര്‍ ടി.കെ., ജോളി പാലിയത്ത്, എം.ജെ. മത്തായി, ജോര്‍ജ്ജ് എ.ഇ., കെ. ഭദ്രപ്രസാദ്, ലിജു പി.കെ., സെക്രട്ടറി ക്രിസ്റ്റി ടിജോ, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഫോട്ടോ …….
ആയവന അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് നടത്തിയ ടി.വി. വിതരണം മുന്‍ എം.എല്‍.എ. ജോസഫ് വാഴയ്ക്കന്‍ ഉദ്ഘാടനം ചെയ്യുന്നു. ഭരണസമിതി അംഗങ്ങളായ മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത്, ടി.കെ. യോഹന്നാന്‍, ജോസ് പാലേക്കുടി, സിന്ധു ബെന്നി, ലിസി ജോണി, റാണി ജോണ്‍, നാസര്‍ ടി.കെ., ജോളി പാലിയത്ത്, എം.ജെ. മത്തായി, ജോര്‍ജ്ജ് എ.ഇ., കെ. ഭദ്രപ്രസാദ്, ലിജു പി.കെ., സെക്രട്ടറി ക്രിസ്റ്റി ടിജോ എന്നിവര്‍ സമീപം

Back to top button
error: Content is protected !!