മദ്യശാലകൾ തുറക്കാമെങ്കിൽ ആരാധനാലയങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പിൻവലിക്കണം – ഡീൻ കുര്യാക്കോസ് എം.പി.

 

മുവാറ്റുപുഴ : മദ്യശാലകൾ തുറക്കാൻ തീരുമാനമെടുത്ത സർക്കാർ ആരാധനാലയങ്ങൾക്കു മേൽ ചുമത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തികച്ചും അപഹാസ്യമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. അഭിപ്രായപെട്ടു. നിബന്ധനകൾക്ക് വിധേയമായി സാമൂഹിക അകലം പാലിച്ച് വ്യക്തിശുചിത്വം ഉറപ്പുവരുത്തുകയും വിശ്വാസികൾക്ക് ആരാധനലയങ്ങളിലെത്തി പ്രാർത്ഥിക്കുവാൻ അനുമതി നൽകേണ്ടതാണ്. വിവിധ മതവിഭാഗങ്ങളിൽപ്പെട്ട വിശ്വാസികൾ വലിയ ദുഃഖത്തോടെ ആണ് ലോക്ക്ഡൗൺ കഴിച്ചുകൂട്ടുന്നത്. ആരാധനാലയങ്ങളിൽ എത്തി പ്രാർത്ഥിക്കുവാൻ അവർ തീവ്രമായി ആഗ്രഹിക്കുന്നുണ്ട്. നിബന്ധനകൾക്ക് വിധേയമായി അവരുടെ ആവശ്യത്തിന് സർക്കാർ പരിഗണന നൽകണമെന്ന് എം.പി. ആവശ്യപ്പെട്ടു. വിവിധ മതമേലധ്യക്ഷന്മാർ നൽകിയിട്ടുള്ള അപേക്ഷയിന്മേൽ അടിയന്തരമായി തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് എം.പി. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് നൽകി.

Back to top button
error: Content is protected !!