നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി ആം ആദ്മി

മൂവാറ്റുപുഴ : ആം ആദ്മി പാര്‍ട്ടി മുവാറ്റുപുഴ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ മുവാറ്റുപുഴ നാസ് ഓഡിറ്റോറിയത്തില്‍ നടന്നു. ഒ ഐ ഒ പി , 20 20 തുടങ്ങിയ സംഘടനകളില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ അംഗത്വം എടുത്തു.ജില്ലാ കണ്‍വീനര്‍ സാജു പോള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജനാതിപത്യ ഇന്ത്യയുടെ അവസാന പ്രതീക്ഷയാണ് ആം ആദ്മി പാര്‍ട്ടിയെന്ന് സാജു പോള്‍.മണ്ഡലം കണ്‍വീനര്‍ നൗഷാദ് രണ്ടാര്‍കര അധ്യക്ഷത വഹിച്ചു. പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകരെ കണ്‍വെന്‍ഷനില്‍ ആദരിച്ചു. മണ്ഡലം സെക്രട്ടറി ഷിഫാസ് ഇബ്രാഹിം, ജോര്‍ജ് കോട്ടൂര്‍,എല്‍ദോ പീറ്റര്‍, വര്‍ഗീസ് ഇട്ടന്‍, സണ്ണി പൗലോസ്, ജിജോ കുക്കു, ഷോബിന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു

Back to top button
error: Content is protected !!