പു​ഴ​യോ​ര സം​ര​ക്ഷ​ണ​ത്തി​നു പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു

 

മൂ​വാ​റ്റു​പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി പു​ഴ​യോ​ര സം​ര​ക്ഷ​ണ​ത്തി​നു പ​ദ്ധ​തി ത​യാ​റാ​ക്കു​ന്നു. കാ​ളി​യാ​ര്‍ പു​ഴ​യ്ക്ക് ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ഇ​ല്ലി​ത്തൈ ന​ട്ട് പി​ടി​പ്പി​ക്കും. വ​ള​ര്‍​ന്ന് വ​രു​ന്പോ​ള്‍ ഇ​ല്ലി​യു​ടെ വേ​രു​ക​ള്‍ പു​ഴ​യു​ടെ തീ​ര​ത്ത് പ​ട​ര്‍​ന്ന് പി​ടി​ക്കു​ക​യും ഇ​തി​ലൂ​ടെ പു​ഴ​യു​ടെ വ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ക​ട​യ്ക്കോ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ബി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ജാ​ന്‍​സി ജോ​ര്‍​ജ്, മേ​ഴ്സി ജോ​ര്‍​ജ്, വി​ന്‍​സ​ന്‍റ് ജോ​സ​ഫ്, പി.​എം.ഹ​സൈ​നാ​ര്‍, റാ​ണി റെ​ജി, ദീ​പ ജി​ജി​മോ​ന്‍, ഗ്രേ​സി സ​ണ്ണി, ടാ​നി തോ​മ​സ്, എം.​എ​സ്. സ​ഹി​ത, ബോ​സ് മ​ത്താ​യി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Back to top button
error: Content is protected !!