ജലനിരപ്പ് ഉയർന്നു:പുഴയോര നടപ്പാത വെള്ളത്തിൽ.

മൂവാറ്റുപുഴ:ജലനിരപ്പ് ഉയർന്നു:പുഴയോര നടപ്പാത വെള്ളത്തിൽ.ഇന്നലെ മുതൽ നിർത്താതെ പെയ്യുന്ന ശക്തമായ മഴയും ,മലങ്കര അണക്കെട്ടിന്റെ ഷട്ടർ കൂടുതൽ ഉയർത്തിയതുമാണ് മൂവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയരാനുള്ള പ്രധാന കാരണം.എന്നാലും നിലവിലെ സാഹചര്യത്തിൽ ഭീതിജനകമായ വെള്ളപൊക്കം ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.മഴ കനത്തതിനെ തുടർന്ന് മലങ്കര അണക്കെട്ടിലെ ആറ് ഷട്ടറുകൾ 30സെന്റി മീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.കഴിഞ്ഞ ഏതാനം ദിവസമായിട്ട് 20സെന്റിമീറ്റർ മാത്രമായിരുന്നു മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂഉയർത്തിയിരുന്നത്.മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉദ്പാദനം വർധിച്ചതും .അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളിൽ നിർത്താതെ പെയ്യുന്ന കനത്ത മഴയുമാണ് ഇന്നലെ വൈകിട്ടോടെ ഷട്ടറുകൾ കൂടുതലായി ഉയർത്താൻ കാരണമായത്.ഇതേ തുടര്‍ന്ന് 88 ഘന മീറ്റര്‍ (പെര്‍ സെക്കന്റ്) അളവിലാണ് തൊടുപുഴയാറ്റിലേക്ക് ജലം കടത്തി വിടുന്നത്. ഇന്നലെ അണക്കെട്ടിലെ ജലസംഭരണത്തിന്റെ തോത് 39.24 മീറ്ററാണ്. മലങ്കരയില്‍ പരമാവധി ജലസംഭരണം 42 മീറ്ററാണ്.

Back to top button
error: Content is protected !!