പുഴയോര നടപ്പാതയില്‍ കടപുഴകി വന്‍വൃക്ഷം: നടപ്പാതയ്ക്ക് വന്‍നശനഷ്ടം

 

മൂവാറ്റുപുഴ: പുഴയോര നടപ്പാതയില്‍ കടപുഴകിവീണ മരം മുറിച്ചുമാറ്റാതെ അധികാരികള്‍. പുഴക്കരക്കാവ് ക്ഷേത്രക്കടവിനും രാമംഗലം ശിവക്ഷേത്രക്കടവിനും സമീപത്തെ പുഴയോരത്ത് നിന്ന വന്‍മരം കടപുഴകി പുഴയോര നടപ്പാതയ്ക്ക് വന്‍നശനഷ്ടം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയും വെള്ളപ്പൊക്കവുമാണ് മരം നിലം പതിക്കാന്‍ കാരണം. മരം നടപ്പാതയ്ക്ക്കുറുകെ തൊടുപുഴയാറിന് മധ്യഭാഗത്തെത്തും വിധമാണ് മറിഞ്ഞുകിടക്കുന്നത്. മരംവീണ് നടപ്പാതയുടെ കൈവരികളും, സംരക്ഷണഭിത്തിയും നശിച്ചതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരും നടക്കുന്ന നടപ്പാതയില്‍ മരം വീണതുമൂലം അപകടസാധ്യത വര്‍ദ്ധിക്കുന്നു. മരം മുറിച്ച് മാറ്റി നടപ്പാത യാത്രയോഗ്യമാക്കണമെന്നാണ് നാട്ടുകരുടെ ആവശ്യം.

Back to top button
error: Content is protected !!