നഗരത്തില്‍ പരിശോധന കര്‍ശനമാക്കി പോലീസ്.

മുവാറ്റുപുഴ : നഗരത്തില്‍ പരിശോധന കര്‍ശനമാക്കി പോലീസ്. രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നഗരത്തില്‍ ആവശ്യസാധങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമാണ് ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചത്. മറ്റു വ്യാപാര കേന്ദ്രങ്ങളും, കമ്പനികളും അടഞ്ഞുകിടന്നു. പോസ്റ്റ് ഓഫിസ് ജംഗ്ഷന് സമീപം പോലീസ് ബാരിക്കേഡുകള്‍ കൊണ്ട് വാഹനങ്ങള്‍ തടഞ്ഞ് മുഴുവന്‍ വാഹനങ്ങളും പരിശോധിച്ച് ശേഷം ആവശ്യയാത്രക്കാരെ മാത്രമാണ് അനുവദിച്ചത്. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള യാത്ര തെളിയിക്കുന്ന രേഖയും നിര്‍ബന്ധമായിരുന്നു. അനാവശ്യയാത്രക്കാരെ മടക്കി അയച്ചു. നഗരത്തില്‍ പോലീസ് പട്രോളിംഗ് കര്‍ശനമാക്കി. ഇന്നലെ അത്യാവശ്യ യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച പ്രവര്‍ത്തന അനുമതി സമയം കഴിഞ്ഞും തുറന്നു പ്രവര്‍ത്തിച്ച എട്ട് വ്യാപാര സ്ഥാപന ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇന്നും വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ ശക്തമായി തുടരുമെന്ന്  പോലീസ് വ്യക്തമാക്കി.

ഫോട്ടോ ………………..
മൂവാറ്റുപുഴ പോസ്റ്റോഫീസ് ജംഗ്ഷനു സമീപം പോലീസ് പരിശോധന നടത്തുന്നു.

Back to top button
error: Content is protected !!