മൂവാറ്റുപുഴയില്‍ വനിത വിളംബര ജാഥ നടത്തി

മൂവാറ്റുപുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിയ്ക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചാരണാര്‍ത്ഥം അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ വനിത വിളംബര ജാഥ നടത്തി.പി .ഒ ജംഗ്ഷനില്‍ നിന്ന് തുടങ്ങിയ ജാഥ സി.പി.എം ജില്ല സെക്രട്ടറിയറ്റ് അംഗം പി .ആര്‍ .മുരളീധരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സി.പി. എം മണ്ഡലം സെക്രട്ടറി ഷാജി മുഹമ്മദ്, എരിയ സെക്രട്ടറി കെ .പി .രാമചന്ദ്രന്‍., ഏരിയ കമ്മിറ്റി അംഗം സജി ജോര്‍ജ്, ജനാധിപത്യ മഹിള അസോസിയേഷന്‍ മണ്ഡലം സെക്രട്ടറി ഷാലി ജെയിന്‍, പ്രസിഡന്റ് പി. പി. നിഷ എന്നിവര്‍ പ്രസംഗിച്ചു. വിളംബര ജാഥ കച്ചേരിത്താഴം, നെഹ്രുപാര്‍ക്ക് ചുറ്റി കൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ സമാപിച്ചു.

 

Back to top button
error: Content is protected !!