മൂവാറ്റുപുഴയില്‍ ചൊവ്വാഴ്ച വ്യാപാര ഹര്‍ത്താല്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ വാടക വര്‍ദ്ധനവിനെതിരെ മൂവാറ്റുപുഴയില്‍ ചൊവ്വാഴ്ച വ്യാപാര ഹര്‍ത്താല്‍. നഗരസഭ കെട്ടിടങ്ങളിലെ വാടക യാതൊരു മാനദണ്ഡവും ഇല്ലാതെ ക്രമാതീതമായി വര്‍ദ്ധിപ്പിച്ചിരിക്കുന്നതിനെതിരെയാണ് ചൊവ്വാഴ്ച മൂവാറ്റുപുഴയില്‍ കട-കമ്പോളങ്ങള്‍ പൂര്‍ണ്ണായും അടച്ചിട്ട് ഹര്‍ത്താല്‍ നടത്തുന്നത്. ഒത്തുതീര്‍പ്പിനായി നഗരസഭ അധികാരികളുമായി നടത്തിയ ചര്‍ച്ചകളിലെ ധാരണകള്‍ പാലിക്കാന്‍ നഗരസഭ തയ്യാറായിട്ടില്ല, പിഡബ്ല്യുഡി നിരക്കിന് സമാനമായി വാടക ഉയര്‍ത്തുന്നതിന് വ്യാപാരികള്‍ എതിരല്ലന്നും അടിയന്തരമായി വര്‍ധിപ്പിച്ച വാടക പിന്‍വലിച്ചില്ലെങ്കില്‍ തുടര്‍ സമരത്തിലേക്ക് കടക്കുമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജ്മല്‍ ചക്കുംങ്കല്‍ മൂവാറ്റുപുഴ ന്യൂസിനോട് പറഞ്ഞു. ഹോട്ടല്‍ ഉള്‍പ്പടെയുളള വ്യാപരസ്ഥാപനങ്ങള്‍ അടച്ചിട്ട് ചൊവ്വാഴ്ച മുന്‍സിപ്പിലിറ്റിയിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അജ്മല്‍ ചക്കുംങ്കല്‍ കുട്ടിച്ചേര്‍ത്തു. മെഡിക്കല്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

Back to top button
error: Content is protected !!