ടൗണ്‍ വികസനം:-സാമൂഹ്യ പ്രത്യാഘാത പഠനത്തിന്‌ തുടക്കമായി

 

മൂവാറ്റുപുഴ: ടൗണ്‍ വികസനത്തിന്റെ ഭാഗമായി സാമൂഹ്യ പ്രത്യാഘാത പഠനത്തിന്‌ തുടക്കമായി.

മൂവാറ്റുപുഴ താലൂക്ക്‌ ഓഫീസ്‌ ഹാളില്‍ സ്‌ഥലം ഉടമകളുടേയും പൊതുജനങ്ങളുടേയും അഭിപ്രായം തേടി യോഗം ചേർന്നു.പിഒ ജംഗ്‌ഷന്‍ മുതല്‍ വെള്ളൂര്‍കുന്നം വരെയുള്ള റോഡ്‌ വികസനത്തിനായി മാറാടി, വെള്ളൂര്‍ക്കുന്നം എന്നീ വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ഹിയറിംഗ്‌ നടന്നത് . 2013 ലെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്‌ടപരിഹാരത്തിനും സുതാര്യതക്കും പുനരധിവാസത്തിനും പുനസ്‌ഥാപനത്തിനുള്ള അവകാശനിയമവും ചട്ടങ്ങളും അനുശാസിക്കുന്ന നടപടിക്രമങ്ങളാണ്‌ ആരംഭിച്ചിരിക്കുന്നത്‌. നഗരത്തില്‍ വര്‍ദ്ധിച്ചുവരുന്ന ഗതാഗതകുരുക്കിന്‌ പരിഹാരമായാണ്‌ നഗരറോഡ്‌ വികസിപ്പിക്കുന്നത്‌.ഭൂമി ഏറ്റെടുക്കുമ്ബോള്‍ ഉടമകള്‍ക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകുന്ന നഷ്‌ടവും സാമൂഹ്യ പ്രത്യാഘാതവും സംബന്ധിച്ച്‌ സര്‍ക്കാരിലേക്ക്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുന്നതിനാണ്‌ നടപടികള്‍ക്ക്‌ തുടക്കം കുറിച്ചത്‌.
എല്‍ദോ എബ്രാഹാം എം.എല്‍.എ., നഗരസഭ ചെയര്‍പഴ്‌സണ്‍ ഉഷ ശശിധരന്‍, കണ്‍സിലര്‍മാരായ കെ.ബി. ബിനീഷ്‌ കുമര്‍, പി. പ്രേംചന്ദ്‌, ആര്‍.ഡി.ഒ. ചന്ദ്രശേഖരന്‍ നായര്‍, റവന്യൂ- പൊതുമരാമത്ത്‌ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ ഹിയറിംഗില്‍ പങ്കെടുത്തു. ഭൂഉടമകളുടെ പരാതികളും ആശങ്കകളും ചര്‍ച്ച ചെയ്‌തു.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദേശിച്ചാകും റിപ്പോര്‍ട്ട്‌ തയാറാക്കുക. രാജഗിരി കോളജിലെ ഔട്ട്‌ റീച്ച്‌ വിഭാഗത്തിന്റെ നേതൃത്വത്തിലാണ്‌ ഹിയറിംഗ്‌ ആരംഭിച്ചത്‌. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 53പേരുടെ കൂടി കാഴ്‌ചയ്‌ക്ക് ശേഷം സ്‌ഥലം ഏറ്റെടുക്കല്‍ ആരംഭിക്കും. എം.സി. റോഡ്‌ വികസനം കെ.എസ്‌.ടി.പി.യുടെ നേതൃത്വത്തിലായിരുന്നു നടന്നുവന്നത്‌.
ഇവരുടെ കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ മൂവാറ്റുപുഴ ടൗണ്‍ വികസന ചുമതല കേരള റോഡ്‌ ഫണ്ട്‌ ബോര്‍ഡിനാണ്‌ നല്‍കിയിരിക്കുന്നത്‌. 29.5 സെന്റ്‌ സ്‌ഥലമാണ്‌ ഏറ്റെടുക്കാനുള്ളത്‌. ഇതിനായി 4.5 കോടി രൂപ കിഫ്‌ബിയില്‍ നിന്നും അനുവദിച്ചിരുന്നു. 135 പേരുടെ സ്‌ഥലമാണ്‌ ഏറ്റെടുക്കേണ്ടത്‌.

Back to top button
error: Content is protected !!