മൂവാറ്റുപുഴ ടൗണ്‍ യുപി സ്‌കൂളില്‍ ലഹരിവിരുദ്ധ ദിനാചരണം

മൂവാറ്റുപുഴ: ടൗണ്‍ യുപി സ്‌കൂളില്‍ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകളുമായി നഗരത്തില്‍ ലഹരിവിരുദ്ധ റാലി നടത്തി. അധ്യാപകരും, വിദ്യാര്‍ത്ഥികളും, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തു. റാലിക്ക് ശേഷം നെഹ്‌റു പാര്‍ക്കിലെ പ്രതിമയ്ക്ക് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എം അബ്ദുല്‍സലാം പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഡീന കെ.ജി, സ്‌കൂള്‍ ജാഗ്രതാ സമിതി കണ്‍വീനര്‍ റാണി എസ് കല്ലടാന്തി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ലഹരി വിരുദ്ധ ദിനത്തിന്റ പ്രാധാന്യത്തെക്കുറിച്ച് മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്‍ പിആര്‍ഒ സിബി അച്ചുതന്‍ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസും നടത്തി.

 

Back to top button
error: Content is protected !!