ഗതാഗത കുരുക്കഴിക്കാൻ നാട്ടുകാരും പോലീസുകാരും കൈകോർത്തു; രോഗിയുമായെത്തിയ ആംബുലൻസ് നിമിഷങ്ങൾകൊണ്ട് മൂവാറ്റുപുഴ പാലം കടന്നു.

 

മൂവാറ്റുപുഴ: ഗതാഗത കുരുക്കഴിക്കാൻ നാട്ടുകാരും പോലീസുകാരും കൈകോർത്തതോടെ രോഗിയുമായെത്തിയ ആംബുലൻസ് നിമിഷങ്ങൾകൊണ്ട് മൂവാറ്റുപുഴ പാലം കടന്നു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ മൂവാറ്റുപുഴ
പാലത്തിൽ വച്ച് ലോറി തകരാറിലായതോടെ നഗരത്തിൽ വലിയ ഗതാഗതകുരുക്ക് അനുഭവപ്പെട്ടത്. കച്ചേരിത്താഴം പാലത്തിൽ ലോഡ് ഇറക്കി തിരികെ പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് തകരാറിലായത്. ഇതിനിടെ രോഗിയുമായി എത്തിയ ആംബുലൻസിന് വഴിയൊരുക്കാൻ പോലീസുകാർക്കൊപ്പം ജനങ്ങളും ഒരുമിക്കുക യായിരുന്നു. മിനിറ്റുക്കൾക്കുള്ളിൽ നാട്ടുകാരും പോലീസും ചേർന്ന് ആംബുലൻസിന് വഴിയൊരുക്കി. തിരിക്കേറിയ നഗരത്തിൽ ഒരു വാഹനം പണിമുടക്കിയാൽ ഗതാഗതമാകെ താറുമാറാകുന്ന അവസ്ഥയാണ്.

Back to top button
error: Content is protected !!