കരമനയാറ്റിൽ ഇറങ്ങിയ മൂവാറ്റുപുഴ സ്വദേശി അടക്കം രണ്ടു വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം: കരമനയാ റ്റിൽ കുളിക്കാനിറങ്ങിയ എൻജി നീയറിങ് വിദ്യാർഥികളായ 2 പേർ മുങ്ങിമരിച്ചു. ട്രിവാൻഡ്രം കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) ബിടെക് വിദ്യാർഥികളായ കോഴിക്കോട് സ്വദേശി രാ ഹുൽ (21), മുവാറ്റുപുഴ ആവോലി തോട്ടുപുറത്ത് ഹൗസിൽ ഡയസ് ജിജി ജേക്കബ് (22) എന്നിവരാണ് മരിച്ചത്.കോളേജിലെ 6 അംഗ സംഘം ഇന്നലെ വൈകുന്നേരം അഞ്ചരയോടെ വട്ടിയൂർക്കാവ് മൂന്നാംമൂട് ആയിരവല്ലി ക്ഷേത്രത്തിനു സമീ പത്തെ കടവിലെത്തി. കുളിക്കാനിറങ്ങുന്നതിനിടെ രാഹുലും ഡയസും കാൽ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ടു നാട്ടുകാർ പൊലീസിലും ഫയർഫോഴ്സി ലും വിവരം അറിയിച്ചു. ഇവരെത്തിയാണു വിദ്യാർഥികളെ പുറ ത്തെടുത്തത്. ഡയസ് ജിജി ജേക്കബിന്റെ സംസ്കാരം വെള്ളിയാഴ്ച്ച 2ന് വാഴക്കുളം സെന്റ്. ജോർജ്ജ് ഫൊറോന പള്ളിയിൽ.

Back to top button
error: Content is protected !!