മൂവാറ്റുപുഴ എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പ്രവേശനോത്സവം

മൂവാറ്റുപുഴ: എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ പ്രവേശനോത്സവം ബി.എഡ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി. എല്‍ദോസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ വി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള പ്രത്യേക ഓറിയന്റേഷന്‍ ക്ലാസ് ട്രെയ്നര്‍ ബെന്നി കുര്യന്‍ നയിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ടി.ജി. ബിജി നവാഗതരെ സ്വീകരിച്ചു. എസ്എന്‍ഡിപി യോഗം യൂണിയന്‍ സെക്രട്ടറി അഡ്വ. എ.കെ അനില്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ജിനു ആന്റണി, യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍ പ്രഭ, ശ്രീനാരായണ ബിഎഡ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.ജെ. ജേക്കബ്, ധന്യ വി.എസ്, അഡ്വ. എന്‍ രമേശ്, പ്രമോദ് കെ. തമ്പാന്‍, കെ.പി അനില്‍ കാവുംചിറ, എം.ആര്‍ നാരായണന്‍ പി.ആര്‍ രാജു, ടി.വി മോഹനന്‍, ഉത്തമന്‍ നായര്‍ സി.പി, റ്റി.സി സന്തോഷ്, ജോസഫ് ജെ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ബിജി റ്റി.ജി മുഴുവന്‍ നവാഗത വിദ്യാര്‍ത്ഥികളെയും പേന നല്‍കി സ്വീകരിച്ചു.

Back to top button
error: Content is protected !!