മൂവാറ്റുപുഴ മേഖല – ടിംബര്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: കേന്ദ്രഗവര്‍മെന്റിന്റെ തെറ്റായ തൊഴില്‍ നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് എ ഐ റ്റി യു സി നേതൃപരമായ പങ്ക് വഹിക്കണംമെന്ന് എ ഐ റ്റി യു സി ജില്ലാ സെക്രട്ടറി കെ എന്‍ ഗോപി. മൂവാറ്റുപുഴ മേഖല – ടിംബര്‍ ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തൊഴില്‍ സംരക്ഷണത്തിന് വേണ്ടി യോജിച്ച പോരാട്ടങ്ങളാണ് നടക്കേണ്ടത്. 2023ല്‍ വലിയ തൊഴിലാളീ പ്രക്ഷോഭങ്ങളാണ് നടക്കാന്‍ പോകുന്നത് എന്നും അദ്ദ്‌ദേഹം പറഞ്ഞു. മുന്‍ എം എല്‍ എ ബാബു പോള്‍, സി പി ഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍, പി കെ ബാബുരാജ്, എം വി. സുഭാഷ്, വിന്‍സന്‍ ഇല്ലിക്കന്‍, കെ ജി. സത്യന്‍, ഇ കെ സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ ജി സത്യന്‍ (പ്രസിഡന്റ്) ഇ കെ സുരേഷ് (ജന: സെക്രട്ടറി) കെ ആര്‍. മോഹനന്‍ (വൈസ് പ്രസിഡന്റ്, ) എന്‍ എ. ജോസ് , എം.വി. സുഭാഷ് സെക്രട്ടറിമാര്‍ എന്നിവര്‍ അടങ്ങിയ 15 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു.

Back to top button
error: Content is protected !!