റാക്കാട് കരിപ്പാച്ചിറ ശോചനീയാവസ്ഥയില്‍.

 

മൂവാറ്റുപുഴ: വാളകം പഞ്ചായത്തിലെ ഏഴാം വാര്‍ഡിൽ സ്ഥിതി ചെയ്യുന്ന റാക്കാട് കരിപ്പാച്ചിറ ശോചനീയാവസ്ഥയില്‍. വര്‍ഷങ്ങളായി നിരവധി ആളുകള്‍ ഉപയോഗിച്ചിരുന്ന കുളിക്കടവ് ഇപ്പോള്‍ കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ജലാശയം നവീകരിച്ച് ചുറ്റിനും സസ്യതൈകള്‍ നട്ടുപിടിപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് കൃത്യമായ നവീകരണ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ ഇവിടം കാട് കയറി ഇഴജന്തുക്കളുടെ കേന്ദ്രമായി മാറി. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ സഞ്ചരിക്കുന്ന പൊതുവഴിയോട് ചേര്‍ന്നാണ് ചിറയുള്ളത്. ചിറ പുനര്‍നിര്‍മ്മിച്ച് ഉപയോഗപ്രദമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എവിന്‍ എല്‍ദോസ് പഞ്ചായത്ത് അധികാരികള്‍ക്ക് നിവേദനം നല്‍കി.

Back to top button
error: Content is protected !!