എറണാകുളം റൂറല്‍ ജില്ലയിലെ മികച്ച ശിശു സൗഹൃദ പോലീസ് സ്റ്റേഷനായി മൂവാറ്റുപുഴ സ്റ്റേഷനെ തെരഞ്ഞെടുത്തു

 

മൂവാറ്റുപുഴ: എറണാകുളം റൂറല്‍ ജില്ലയിലെ മികച്ച ശിശു സൗഹൃദ പോലീസ് സ്റ്റേഷനായി മൂവാറ്റുപുഴ സ്റ്റേഷനെ തെരഞ്ഞെടുത്തു. അങ്കമാലി, പുത്തന്‍കുരിശ് എന്നിവ രണ്ടും, മൂന്നും സ്ഥാനത്തിന് അര്‍ഹമായി. മികച്ച ശിശുക്ഷേമ പോലീസ് ഓഫീസര്‍മാരില്‍ അങ്കമാലി പോലീസ് സ്റ്റേഷനിലെ എസ്.ഐ വര്‍ഗ്ഗീസ്, ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ എസ്.ഐ ഷാജി, കുറുപ്പംപടി പോലീസ് സ്റ്റേഷനിലെ എസ്.ഐ റോജി എന്നിവര്‍ യഥാക്രമം ഒന്നും,രണ്ടും,മൂന്നും സ്ഥാനം കരസ്ഥമാക്കി. അസ്സിസ്റ്റന്റ് ശിശു സൗഹൃദ പോലീസ് ഓഫീസര്‍മാരില്‍ പുത്തന്‍കുരിശ് എസ്.സി.പി.ഒ മിനി അഗസ്റ്റിന്‍, മുനമ്പം എ.എസ്.ഐ രശ്മി, കുന്നുത്തുനാട് എസ്.സി.പി.ഒ ബിന്ദു എന്നിവര്‍ ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജില്ലാ പോലീസ് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അഡീഷണല്‍ എസ്.പി ടി.ബിജി ജോര്‍ജ്ജ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. റൂറല്‍ ജില്ലയില്‍ പത്ത് ശിശു സൗഹ്യദ പോലീസ് സ്റ്റേഷനുകളാണുള്ളത്.

 

Back to top button
error: Content is protected !!