വയോധികയെ ആക്രമിച്ച് മാല പിടിച്ചു പറിക്കാന്‍ ശ്രമിച്ച കേസ്സിലെ പ്രതിയെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു.

 

മൂവാറ്റുപുഴ :വയോധിക താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി അഞ്ച് പവനോളം തൂക്കം വരുന്ന മാല പിടിച്ചു പറിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി. മുവാറ്റുപുഴ പെരുവംമുഴി സ്വദേശിനിയായ വയോധിക തനിച്ച് താമസിക്കുന്ന വീട്ടിലാണ് പട്ടാപകല്‍ അതിക്രമിച്ച് കയറി വയോധികയെ അക്രമിച്ച് മാല പിടിച്ചു പറിക്കാന്‍ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് വാളകം അവുണ്ട വെണ്‍മേലിക്കുടി വീട്ടില്‍ രാഹുലിനെ (30) യാണ് മുവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ സി.ജെ.മാര്‍ട്ടിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്.അക്രമത്തിന് ശേഷം രക്ഷപ്പെട്ട രാഹുലിനെക്കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് പ്രദേശവാസികളുടെ സഹായത്തോടെ തിരച്ചില്‍ നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ഥലത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. അന്വേഷണസംഘത്തിൽ പ്രിൻസിപ്പൽ എസ്ഐ വി.കെ.ശശികുമാർ, സി.പി.ഒ ഇബ്രാഹിംകുട്ടി, വി.പി.കുമാര്‍, ജിസ് മോന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

Back to top button
error: Content is protected !!