അപകടംമൂവാറ്റുപുഴ

മൂവാറ്റുപുഴയിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു.ആളപായമില്ല.

 

മൂവാറ്റുപുഴ: നഗരത്തിൽ നിർത്തിയിട്ടിരുന്ന കാറിന്
തീപിടിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെ ആണ് അപകടം നടന്നത്. ഈസ്റ്റ് വാഴപ്പിള്ളി പൂഴിക്കൽ ജേക്കബ് തോമസിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്.130 കവലയിൽ ഐസക് മരിയ തിയേറ്ററിന് സമീപമുള്ള മാതാ സാനിറ്ററി ഷോപ്പിന് സമീപം പാർക്ക് ചെയ്തിരുന്നപ്പോൾ തീ പിടിക്കുകയായിരുന്നു. തീപിടിച്ച കാർ തനിയെ റോഡിലേക്ക് ഉരുണ്ട് നീങ്ങിയത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴ അഗ്നിശമനസേനാ അംഗങ്ങൾ എത്തി തീ അണച്ചു. ബാറ്ററിയിൽ നിന്ന് ഉണ്ടായ ഷോർട് സർക്യൂട്ടാണ് തീ പിടിക്കാനുണ്ടായ കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

Back to top button
error: Content is protected !!
Close