അപകടം

വൺവേ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു.

മൂവാറ്റുപുഴ:വൺ വേ ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു.കടാതി ഞാറക്കാട്ടിൽ രാജു (70) ഭാര്യ സൂസൻ എന്നിവരാണ് മരിച്ചത്.മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പർ ലോറി വൺ വേയിലേക്ക് തിരിഞ്ഞു കയറിയപ്പോൾ, കോതമംഗലം ഭാഗത്തേക്ക് വന്ന് വൺ വേയിലേക്ക് കയറിയ ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ ദമ്പതികളെ മൂവാറ്റുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും രക്ഷിക്കാനായില്ല.മക്കൾ:സീമ (ഓസ്‌ട്രേലിയ),സുമ ,സീന (താലൂക്ക് ഓഫീസ് മൂവാറ്റുപുഴ)
മരുമക്കൾ:ബിജോ കളമ്പുകാട്ടിൽ-ചെമ്പറക്കി,ടിനു പത്രോസ് (എടപ്പാട്ട് ആനിക്കാട് -ഓസ്ട്രേലിയ),ജെബി പുളിയാനിക്കൽ മാറാടി -(കേരള പോലീസ്),സംസ്കാരം ആറ് ചൊവ്വ ഉച്ചയ്ക്ക് രണ്ടിന് റാക്കാട് സെന്റ് മേരീസ് കത്തീഡ്രൽ നേർച്ച പള്ളിയിൽ.

Back to top button
error: Content is protected !!
Close