കനത്തമഴയില്‍ വെള്ളക്കെട്ട് രൂക്ഷമായി മൂവാറ്റുപുഴ വണ്‍ വേ ജംഗ്ഷന്‍

മൂവാറ്റുപുഴ: ലക്ഷങ്ങള്‍ ചെലവഴിച്ച് ഓട നിര്‍മ്മാണം അടക്കമുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും മൂവാറ്റുപുഴ വണ്‍ വേ ജംഗ്ഷന്‍ വെള്ളക്കെട്ടിന്റെ പിടിയില്‍. കൊച്ചി ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഇവിടെ ശക്തമായ മഴ പെയ്താല്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്ത വിധംവെള്ളക്കെട്ട് രൂക്ഷമാകുന്നു. വര്‍ഷങ്ങളായി മഴക്കാലത്ത് നിലനില്‍ക്കുന്നവെള്ളക്കെട്ട് ഭീഷണി ഒഴിവാക്കാന്‍ കഴിഞ്ഞ നഗരസഭ ഭരണ സമിതി ലക്ഷങ്ങള്‍ ചെലവഴിച്ച് ഇവിടെ ഓട നിര്‍മ്മിച്ചിരുന്നു. റോഡില്‍ തളം കെട്ടുന്ന വെള്ളം കാളിയാര്‍ പുഴയിലേക്ക് ഒഴുക്കിക്കളയാന്‍ എന്ന പേരിലായിരുന്നു നിര്‍മ്മാണം നടത്തിയത്. എന്നാല്‍ പിന്നീടു മഴപെയ്താല്‍ ഈ ഭാഗം വെള്ളക്കെട്ടിലാകുന്നു.

എറണാകുളം പിറവം കൂത്താട്ടുകുളം ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ അടിമാലി മൂന്നാര്‍ മേഖലകളിലേക്ക് പോകുന്നത് ഇതുവഴിയാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി വന്നുപോകുന്നത്.മഴ പെയ്താല്‍ റോഡില്‍ വെള്ളം ഉയരുന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷമാകുമാണ്. നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓടകളില്‍ മാലിന്യം തള്ളുന്നതും അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആണ് സുഗമമായ നീരൊഴുക്കിന് തടസ്സമാകുന്നത്. വൈകുന്നേരങ്ങളില്‍സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാകുന്നു.കനത്ത മഴ പെയ്യുന്നതോടെ പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറുന്നത് പതിവാണ്.വെള്ളക്കെട്ട്‌നിവാരണത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് ആവശ്യമാണ് ഉയരുന്നത്.

 

Back to top button
error: Content is protected !!