മൂവാറ്റുപുഴ സ്വദേശിയായ വിദ്യാര്‍ത്ഥിനി റിയാദില്‍ മരിച്ചു

മൂവാറ്റുപുഴ : മൂവാറ്റുപുഴ സ്വദേശിയായ വിദ്യാര്‍ത്ഥിനി റിയാദില്‍ മരിച്ചു. മാള ബ്ലാക്കല്‍ അനസിന്റെയും (സോണി കമ്പനി – റിയാദ്) മൂവാറ്റുപുഴ കാവുങ്കര, പടിഞ്ഞാറേചാലില്‍ ഷൈനിയുടെയും (റിയാദ് ആഫ്രിക്കന്‍ എംബസി സ്‌കൂള്‍ അധ്യാപിക) മകള്‍ ആമിന ജുമാന (21 ) യാണ് മരിച്ചത്. അസുഖം മൂലം ചികിത്സയിലായിരിക്കെയായിരുന്നു മരണം. കബറടക്കം റിയാദില്‍ നടത്തി. റിയാദ് നൂറാ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു ജുമാന. സഹോദരിമാര്‍ : യാരാ ജുഹാന , റോയ റസാന (ഇരുവരും റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ).

 

Back to top button
error: Content is protected !!