കുന്നപ്പിള്ളി മലയെ ചേര്‍ത്തുപിടിച്ച് മൂവാറ്റുപുഴ നിര്‍മ്മല കോളേജ്

മൂവാറ്റുപുഴ: കോരിച്ചൊരിയുന്ന മഴയത്തും ദാഹജലം കിട്ടാതെ വലയുന്ന കിഴക്കേക്കര കുന്നപ്പള്ളി മലയിലെ കുടുംബങ്ങള്‍ക്ക് താങ്ങായി മൂവാറ്റുപുഴ നിര്‍മ്മല കോളേജ് വിദ്യാര്‍ത്ഥികള്‍. കഴിഞ്ഞ ഒരു മാസത്തിലേറെയായി കുടിവെളളം ലഭിക്കാതെയിരുന്ന കുന്നപ്പള്ളി മലയിലെ അഞ്ചു കുടുംബങ്ങള്‍ക്കാണ് നിര്‍മ്മല കോളേജിലെ കൊമേഴ്‌സ് സെല്‍ഫ് ഫിനാന്‍സിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ളെമെത്തിച്ചു നല്‍കിയത്. മൂവാറ്റുപുഴ നഗരസഭാ പന്ത്രണ്ടാം വാര്‍ഡിലെ ഉയര്‍ന്ന പ്രദേശമായ കുന്നപ്പള്ളി മലയിലേക്കുള്ള ശുദ്ധജല വിതരണ പൈപ്പ് ഇടയ്ക്കിടെ പൊട്ടുന്നതാണ് ജലവിതരണം മുടങ്ങാന്‍ കാരണം. വര്‍ഷകാലത്ത് പോലും കുടിക്കാന്‍ വെള്ളമില്ലാതെ കുപ്പിവെള്ളത്തെ ആശ്രയിച്ച് ജീവിക്കുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റ് ഗോളിന്റെ ഭാഗമായിയാണ് കുടിവെളളം എത്തിച്ചു നല്‍കിയത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ വി തോമസ്,കോളേജ് ബര്‍സാര്‍ , അഡ്മിനിസ്‌ട്രേറ്റര്‍,ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം സംഘടിപ്പിച്ചത്. എന്നാല്‍ ഇതുവഴി കുന്നപ്പള്ളി മലയിലെ അഞ്ച് കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം മാത്രമാണ് ലഭിക്കുകയെന്നും പ്രശ്‌നത്തിന് ഉചിതമായ പ്രതിവിധി കണ്ടെത്തണമെന്നും വിദ്യാര്‍ത്ഥികളും കോളേജ് അധികൃതരും ആവശ്യപ്പെട്ടു.

 

Back to top button
error: Content is protected !!