മൂവാറ്റുപുഴയാറിൽ നിന്നും ലഭിച്ച മൃതദേഹം തിരിച്ചറിഞ്ഞു….

 

മൂവാറ്റുപുഴ:-മൂവാറ്റുപുഴയാറിൽ നിന്നും ലഭിച്ച മൃതദേഹം തിരിച്ചറിഞ്ഞു.മൂലമറ്റം പതിപ്പള്ളി സ്വദേശി വാളിയംപ്ലാക്കൽ സുമിത്രന്റെ മകൻ നെൽസൺ(22)-ണ് മരിച്ചത്.മൂവാറ്റുപുഴ അർബൻ ബാങ്കിന് സമീപത്തെ കടവിൽ നിന്ന് ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് മൃതദേഹം കണ്ടത്.മൃതദേഹം കണ്ട നാട്ടുകാർ ഉടനെ പോലീസിൽ വിവരം അറിയിച്ചു.മുവാറ്റുപുഴ പോലീസ് സ്ഥലത്തെത്തിയാണ് മൃതദേഹം കരയിലെത്തിച്ചത്.ഇയാളുടെ രണ്ടു കൈയിലും ഞരമ്പ് മുറിച്ച പാടുള്ളതിനാൽ ആത്മഹത്യയാണ് എന്നതാണ് പ്രാഥമിക വിവരം.മൃതദേഹം മുവാറ്റുപുഴ ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പോസ്റ്മാർട്ടത്തിനു ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.ചിക്കിങ്ങിലെ ജീവനക്കാരനായിരുന്നു നെൽസൺ.

Source:Tv0

Leave a Reply

Back to top button
error: Content is protected !!