റോഡ് വികസനം: മൂവാറ്റുപുഴ നഗരസഭയിൽ രണ്ടരക്കോടി രൂപ അനുവദിച്ചു

മൂവാറ്റുപുഴ: റോഡ് വികസനം അടക്കം വിവിധ പദ്ധതികൾക്കായി മൂവാറ്റുപുഴ നഗരസഭയിൽ രണ്ടരക്കോടി രൂപ അനുവദിച്ചതായി നഗരസഭാ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു.ജനശക്തി റോഡിന് 23ഉം വളക്കുഴി റോഡിന് 33ഉം വാശികവല റോഡിന് 10 ഉം ഇ.ഇ.സി. മാർക്കറ്റ് റോഡിന് 8 ഉം പ്രസാദ് റോഡിന് 8.5 ഉം ആശ്രമം താഴത്ത് റോഡിന് 5.81 ലക്ഷം രൂപയും അടക്കം ആണ് രണ്ടര കോടിയോളം വരുന്ന രൂപയുടെ വിവിധ വികസനപദ്ധതികൾക്ക് തുക അനുവദിച്ചത്

ഇതിന് പുറമെ നഗര സഭയിലെ അംഗൻവാടികളുടെ നവീകരണത്തിനായി 17 ലക്ഷം രൂപയും അമൃത കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് 40 ലക്ഷം രൂപയും കുര്യൻ മലയില്‍ കളിസ്ഥലം നിർമിക്കുന്നതിന് ഏഴ് ലക്ഷം രൂപയും അനുവദിച്ചു. മണ്ണാന്‍കടവ് തോട് നവീകരണത്തിന് 4.5 ലക്ഷം രൂപയും മണിയൻ തോട് നവീകരണത്തിന് ഏഴ് ലക്ഷം രൂപയും ഇട്ടുണ്ണാൻ പടവ് പാടശേഖരത്തിന് ആറ് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിനുപുറമേ 28 വാർഡുകളിലും വാർഡ് വർക്ക് നടത്തുന്നതിന് 5.4 ലക്ഷം രൂപ വീതവും അനുവദിച്ചു.

നവീകരണത്തിനായി ഫണ്ട് അനുവദിച്ച നഗരസഭയിലെ മറ്റ് റോഡുകൾ.ആശ്രമം താഴത്ത്, സിവിൽ സ്റ്റേഷൻ, ഗണപതി, പുളിയന്‍ കണ്ടത്തികുടി, വി.എസ്.എസ്., ഇ.എം.എസ്.കനാൽ, മൈലാടി മല, ചാരങ്ങാട്ട്, ശാന്തിനഗർ, പഞ്ഞക്കുളം,  നിർമ്മലഗിരി, ജനശക്തി ജനശക്തി ലേബർ, മരോട്ടിക്കൽ, നെൽസൺ മണ്ടേല, ആസാദ് റോഡ്, പുല്‍പറമ്പ്, കുമാരനാശാൻ, ചാലിക്കടവ്-മങ്ങാട്ട് പടി,  ഹൗസിംഗ് ബോർഡ്, സെൻട്രൽ വാഴപ്പിള്ളി-പുളിഞ്ചോട്, വിവേകാനന്ദ, നെടിയാമല, രണ്ടാര്‍ കോളനി, മാമാ കടവ്-കാര്‍മ്മല്‍, ആസാദ്-കൊല്ലായി,മേക്കുന്നത്ത്, നിർമ്മലഗിരി-കൊച്ചുപാറ, തേവർകാഡ് റോഡുകൾ. കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

Back to top button
error: Content is protected !!