മൂവാറ്റുപുഴ നഗരസഭ സ്വാതന്ത്ര്യദിനാഘോഷം

മൂവാറ്റുപുഴ: സ്വാതന്ത്ര്യം ദിനമായ ഓഗസ്റ്റ് 15ന് രാവിലെ എട്ടിന് നഗരസഭ ഓഫീസിനു മുന്നില്‍ മുനിസിപ്പല്‍ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനനടത്തും. 8.30 ന് നെഹ്‌റു പാര്‍ക്കില്‍ നഗരസഭാ ചെയര്‍മാന്‍ പി.പി. എല്‍ദോസ് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് വര്‍ണ്ണശബളമായ റാലി സംഘടിപ്പിക്കും. പോലീസ്, അഗ്‌നിശമനസേന, എക്‌സൈസ്, സ്‌കൗട്ട്, ഗൈഡ്, എന്‍.സി.സി. സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ റാലിയില്‍ അണിനിരക്കും. തുടര്‍ന്ന് നിര്‍മ്മല ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനം മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ പി.പി. എല്‍ദോസ് അധ്യക്ഷത വഹിക്കും. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പ്രസംഗിക്കും.

 

Back to top button
error: Content is protected !!