മൂവാറ്റുപുഴ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു

മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിയിലെ ഒഎസ്ടി/ഐസിടിസി വിഭാഗങ്ങളും മൂവാറ്റുപുഴ മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് വിഭാഗവും സംയുക്താഭിമായി ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ദിനാചരണത്തില്‍ ഒഎസ്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. ജോസഫ് ചാക്കോ വിഷയാവതരണം നടത്തി. കൗണ്‍സിലര്‍മാരായ സന്ദീപ് സോമന്‍, ബിജു ഐസക് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. പ്രിന്‍സിപ്പല്‍ ജ്യോതി.സി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ദീപ്തി കെ.ആര്‍, എന്‍എസ്എസ് വോളന്റീര്‍ സെക്രട്ടറി ബാസില്‍ അഷറഫ് എന്നിവര്‍ പ്രസംഗിച്ചു. പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങളിലെ 150 ഓളം കുട്ടികള്‍ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!