ലഹരിവിരുദ്ധ ഫ്ലാഷ് മോബ് സംഘടിപ്പിച്ച് മൂവാറ്റുപുഴ മോഡല്‍ ഹൈസ്‌കൂളും നിര്‍മല കോളേജ് എന്‍എസ്എസ് യൂണിറ്റും

മൂവാറ്റുപുഴ: ലഹരിവിരുദ്ധ ദിനത്തിന് മുന്നോടിയായി മൂവാറ്റുപുഴ മോഡല്‍ ഹൈസ്‌കൂളും, നിര്‍മ്മല കോളേജ് എന്‍എസ്എസ് യൂണിറ്റും സംയുക്തമായി ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും, ഗ്രാന്റ് മാളിലുമാണ് ഫ്‌ളാഷ് മോബ് അരങ്ങേറിയത്. മോഡല്‍ ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷെമീന ബീഗം, സ്റ്റാഫ് സെക്രട്ടറി ബഷീര്‍ വി.എം, നിര്‍മ്മല കോളേജ് എന്‍എസ്എസ് കോ ഓര്‍ഡിനേറ്റര്‍മാരായ മുഹമ്മദ് അഫ്‌സല്‍ സൗപര്‍ണ്ണിക എന്നിവര്‍ ഫ്‌ളാഷ് മോബിന് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!