മൂവാറ്റുപുഴ മര്‍ച്ചന്‍സ് അസോസിയേഷന്‍: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മൂവാറ്റുപുഴ: മര്‍ച്ചന്‍സ് അസോസിയേഷന്റെ 2024 -26 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. അജ്മല്‍ ചക്കുങ്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഗോപകുമാര്‍ കലൂര്‍,ട്രഷററായി കെ.എം ഷംസുദ്ദീന്‍,വൈസ് പ്രസിഡന്റുമാരായി അബ്ദുല്‍സലാം പി.വി.എം,മഹേഷ് എച്ച് കമ്മത്ത് എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ബോബി എസ് നെല്ലിക്കല്‍,പി.യു ഷംസുദ്ദീന്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. 25 അംഗ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലില്‍പെട്ട 25 അംഗങ്ങളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പുതിയ കമ്മറ്റിയുടെ പ്രഥമ യോഗം അസോസിയേഷന്‍ ഹാളില്‍ നടത്തപ്പെട്ടു.

Back to top button
error: Content is protected !!