തെരുവിലെ മൃഗങ്ങൾക്കു ഭക്ഷണം വിളമ്പി എം എൽ എ

മുവാറ്റുപുഴ : കോവിഡ് 19ന്റെ പശ്ചലതലത്തിൽ ലോക്ക് ഡൌൺ പ്രഖാപിച്ചതോടെ തെരുവിൽ അലയുന്ന നായ്ക്കൾക്ക് ഭക്ഷണം വിളമ്പി എൽദോ എബ്രഹാം എം എൽ എ.  മുവാറ്റുപുഴ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ അലഞ്ഞു തിരിയുന്ന നായ്ക്കൾക്കു ഇലയിൽ ചോറ് വിളമ്പിയാണ് എം എൽ എ  സഹജീവി സ്നേഹത്തിനു മാതൃക ആയത്. മുവാറ്റുപുഴ നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ,  മുനിസിപ്പൽ സെക്രട്ടറി  റ്റി പി കൃഷ്ണ രാജ് എന്നിവരെ ഒപ്പം കൂട്ടി ആയിരുന്നു എം എൽ എ ഇതിനായി എത്തിയത്.
  അനിമൽ വെൽഫയർ ബോർഡ്‌ ഓഫ് ഇന്ത്യ യും പ്രധാനമന്ത്രി യും കേരള മുഖ്യമന്ത്രിയും ലോക്ക് ഡൌൺ കാലത്തു തെരുവിലെ  മൃഗങ്ങൾക്കു ഭക്ഷണം ലഭ്യ മാക്കണം എന്നു പറഞ്ഞു എങ്കിലും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഖം തിരിക്കുക ആയിരുന്നു,  ആ പശ്ചാത്തലത്തിൽ ആണ് ദയ അനിമൽ വെൽഫയർ  ഓർഗനൈസേഷൻ  ന്റെ തെരുവിൽ ഒരു തവി ചോറെന്ന ലോക്ക് ഡൌൺകാല പരിപാടിക്ക് പിന്തുണ യുമായി  മുവാറ്റുപുഴ എം എൽ എ എൽദോ എബ്രഹാം തെരുവിലെ മൃഗങ്ങൾക്കു ഭക്ഷണം ഒരുക്കാൻ മുന്നിട്ടു ഇറങ്ങിയത്.   ഇലയിൽ വിളമ്പിയ ചോറും ഡ്രൈ ഫുഡും അവർ കഴിച്ചു കഴിയും വരെ അവർക്കൊപ്പം തുടർന്ന അദ്ദേഹം ലോക്ക് ഡൌൺ തീരും വരെ ഉള്ള ദിവസം ഇവർക്കുള്ള ഭക്ഷണം ഉറപ്പാക്കി ആണ് മടങ്ങിയത്.
============
ഫോട്ടോ : തെരുവിലെ നായ്ക്കൾക്കു ഭക്ഷണം വിളമ്പുന്നു
Back to top button
error: Content is protected !!